Tuesday, 9 August 2011

പാറും പൂമ്പാറ്റ

പാറും പൂമ്പാറ്റ

ചുറ്റിനടക്കും പൂമ്പാറ്റേ
നിന്നുടെ പേര് ചൊല്ലാമോ?
നിന്നുടെ പേര് പറഞ്ഞാലോ
പാലും പഴവും നല്‍കാം ഞാന്‍
പറയൂ,പറയൂ,പൂമ്പാറ്റേ
നിന്നുടെ വീട് എവിടെയാ
വീട് പറഞ്ഞാല്‍ നല്‍കാം
ഞാന്‍ പാലും,തേനും
പഴവും അങ്ങനെ പലതും
തന്നാലോ എന്നുടെ കൂടെ വരുമോ നീ




നദി
മലകളില്‍ കൂടി ഒഴുകും നദിയെ
എങ്ങോട്ടാ നീ എങ്ങോട്ടാ
ഒഴുകി എത്തും സ്ഥാനം
പറയൂ എങ്ങോട്ടാ നീ എങ്ങോട്ടാ
മലയും പുഴയും താണ്ടി
എങ്ങോട്ടാ നീ എങ്ങോട്ടാ...
എത്തിച്ചേരും വഴി നീ പറയൂ
കടലിലാണോ അതോ എവിടെയാ

ആദില്‍.കെ


മഴ
രാവും പകലും മാറിയകലുന്ന നേര-
മാമഴയെന്നെ തേടിവന്നെത്തി
അവളെന്റെ ഹൃദയത്തിനാനന്തമേകി

No comments:

Post a Comment